മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണ (92) അന്തരിച്ചു.
മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ (SM Krishna) ചൊവ്വാഴ്ച അന്തരിച്ചു. പുലർച്ചെ 2.45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് എസ് എം കൃഷ്ണ.1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയും നഗരത്തിന് “സിലിക്കൺ വാലി ഓഫ് ഇന്ത്യ” എന്ന പേര് നൽകുകയും ചെയ്തു.



