ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢവും അടുത്തതും ആണെന്ന് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. തിങ്കളാഴ്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മുഹമ്മദ് യൂനുസിൻ്റെ പരാമർശം.
ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് യൂനസിൻ്റെ പരാമർശം.
ധാക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീഴ്ച വരുത്തുന്ന കാര്യങ്ങൾ പരിഹരിക്കണമെന്ന് യൂനുസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.



