സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ വിലയിൽ തുടർന്ന സ്വർണവില (gold rate)യിൽ ഇന്ന് വർദ്ധനവ്. ഇന്ന് 120 രൂപയാണ് പവന് വർദ്ധിച്ചിട്ടുള്ളത്.

ഡിസംബർ 6നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. പവന് 200 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഇന്ന് 57,040 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7130 രൂപയാണ് നൽകേണ്ടത്. വിലയിൽ ചെറിയ കുറവ് അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല.

സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 999.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.