നിയമസഭ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിലേക്ക് കൂടി കടക്കുകയാണ്. സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളാണ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. നാളെ (ഡിസംബര്‍ 10) യാണ് വോട്ടെടുപ്പ്. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പ്; 31 തദ്ദേശ വാർഡുകൾ നാളെ പോളിംഗ് ബൂത്തിലേക്ക്



