മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ ഐഎഎസ് പറയുന്നത്‌ കളവെന്ന് പോലീസ്‌ റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ സമർപ്പിച്ച റിപ്പോർട്ട്‌ പുറത്ത്. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക്‌ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നൽകുന്നതിൻ്റെ തലേദിവസം ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്തതന്ന് റിപ്പോർട്ട്.

മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബ‍ർ‌ 31ന് ഫോൺ ഫോർമാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം. എന്നാൽ ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകുന്നത്‌ നവംബർ നാലിനായിരുന്നു. ഫോൺ ആദ്യമായി ഫോർമാറ്റ് ചെയ്തതാകട്ടെ പരാതി നൽകുന്നതിൻ്റെ തലേന്ന് നവംബർ മൂന്നിനായിരുന്നുവെന്നും റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നു.