നിലമ്പൂർ എംഎൽഎ പിവി അൻവർ തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹിയിലുള്ള പി.വി.അന്‍വര്‍, തൃണമൂല്‍ കോൺഗ്രസിൻ്റെ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഇടതുമുന്നണി വിട്ടശേഷം തമിഴ്‌നാട്ടിലെ ഡിഎംകെയുമായി അടുക്കാൻ അൻവർ നീക്കങ്ങൾ നടത്തിയിരുന്നു.

മഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന സാമൂഹിക സംഘടനയും പ്രഖ്യാപിച്ചിരുന്നു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യമെന്നും അൻവർ പറഞ്ഞു.