അഡലെയ്ഡില്‍ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് ഓപ്പണർ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയാണ് ബുംറ നേട്ടം കൈവരിച്ചത്. 35 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്ത ഖ്വാജയെ, സ്ലിപ്പില്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.

ബുംറയുടെ 31ാം ജന്മദിനമാണിന്ന്. കപില്‍ ദേവ്, സഹീർ ഖാൻ എന്നിവരാണ് ഇതിനു മുമ്ബ് ഒരു കലണ്ടർ വർഷം 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങള്‍. ഈ കലണ്ടർ വർഷം തന്‍റെ 11ാമത്തെ ടെസ്റ്റിലാണ് 31കാരൻ ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഈ വർഷം വിക്കറ്റ് വേട്ടയില്‍ ബുംറ തന്നെയാണ് മുന്നില്‍. 19 മത്സരങ്ങളില്‍നിന്നായി 65 വിക്കറ്റുകളാണ് താരം നേടിയത്.

ഒന്നാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ ഒസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. 94 റണ്‍സ് പിറകിലാണ്. 97 പന്തില്‍ 38 റണ്‍സുമായി നേഥൻ മക്സ്വീനിയും 67 പന്തില്‍ 20 റണ്‍സുമായി മാർനസ് ലബുഷെയ്നുമാണ് ക്രീസില്‍. നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിലാണ് 180 റണ്‍സിന് പുറത്തായത്