രാജേന്ദ്രന്റെ മകനായിരുന്നു ആദ്യം. പിന്നീട് മരിച്ചു പോയ രാജേന്ദ്രന്റെ മകനായി. അങ്ങനെയുള്ള മേല്‍വിലാസത്തില്‍ തുടങ്ങി ഇന്ന് പാലക്കാടിന്റെ എംഎല്‍എ എന്ന മേല്‍വിലാസം തന്നത് കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. ഈ മുന്നണിയാണ്. നാളെ തല പോയാലും ഈ രണ്ടിനേയും തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസി നല്‍കിയ സ്വീകരണ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍-

”പൊതുപ്രവർത്തനം തുടങ്ങുമ്ബോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു എംഎല്‍എ ആകാം എന്നൊന്നും വിചാരിച്ചിട്ടില്ല. ഒരു പഞ്ചായത്ത് മെമ്ബർ പോലുമില്ലാത്ത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് വന്നതാണ് ഞാൻ. അന്ന് നാട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന മേല്‍വിലാസമൊന്നുമില്ല. രാജേന്ദ്രന്റെ മകനായിരുന്നു ആദ്യം. പിന്നീട് മരിച്ചു പോയ രാജേന്ദ്രന്റെ മകനായി. അങ്ങനെയുള്ള മേല്‍വിലാസത്തില്‍ തുടങ്ങി ഇന്ന് പാലക്കാടിന്റെ എംഎല്‍എ എന്ന മേല്‍വിലാസം തന്നത് കോണ്‍ഗ്രസ് പ്രസ്ഥാനമാണ്. ഈ മുന്നണിയാണ്. നാളെ തല പോയാലും ഈ രണ്ടിനേയും തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകില്ല. ”