ആനയെഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിലെ ആനയെഴുന്നള്ളിപ്പിനെയാണ് കോടതി വിമർശിച്ചത്.
കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമന് കോടതി നിർദേശവും നൽകി.
മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാനദണ്ഡങ്ങളെന്നും പറഞ്ഞു.



