റിലീസ് ദിനം മുതൽ മൂന്ന് ദിവസത്തേക്ക് യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സിനിമാ നിരൂപണങ്ങൾ നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് (ടിഎഫ്എപിഎ) അടുത്തിടെ കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.
ദുരുദ്ദേശ്യപരമായ അഭിപ്രായങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകാമെന്ന് കേസ് പരിഗണിച്ച ജഡ്ജി നിർദ്ദേശിച്ചു. ഒരാളുടെ അഭിപ്രായം നിയന്ത്രിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ജഡ്ജി പരാമർശിച്ചു. സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി പ്രതികരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, യൂട്യൂബ് എന്നിവയ്ക്കും അദ്ദേഹം നിർദ്ദേശം നൽകി.
വാദം കേൾക്കുന്നത് പിന്നീടുള്ള ദിവസത്തേക്ക് മാറ്റി.



