യുകെയിലെ മൂന്ന് മാസത്തെ ഫെലോഷിപ്പിന് ശേഷം തിരിച്ചെത്തിയ തമിഴ്‌നാട് ബി ജെ പി പ്രസിഡൻ്റ് കെ അണ്ണാമലൈ വിജയിയുടെ പാർട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ)ത്തിനും എതിരെ നിശിത വിമർശനവും പരിഹാസവുമായാണ് അണ്ണാമലൈ രംഗത്തെത്തിയത്
കോയമ്പത്തൂരിൽ നടന്ന ഒരു കോൺക്ലേവിൽ സംസാരിച്ച അണ്ണാമലൈ, ടിവികെയുടെ പ്രത്യയശാസ്ത്ര സമീപനത്തെ “കിച്ചടി രാഷ്ട്രീയം” എന്ന് വിശേഷിപ്പിച്ചു. അതിൻ്റെ വിവിധ രാഷ്ട്രീയ തത്ത്വചിന്തകളുടെ മിശ്രിതത്തെ പരാമർശിച്ചായിരുന്നു അണ്ണാമലൈയുടെ പരാമർശം.
“ഇന്ന് കേന്ദ്രത്തിന് ചുറ്റും കളിക്കുന്നവർ ചുരുക്കമാണ്. ഇതാണ് പുതിയ രാഷ്ട്രീയം- അഥവാ കിച്ചടി രാഷ്ട്രീയം.” അണ്ണാമലൈ പറഞ്ഞു.



