കശ്മീരിലേക്ക് യാത്ര പോകുന്നവർ മിസ് ചെയ്യാത്ത പ്രധാന ആകർഷണ കേന്ദ്രമാണ് ധാൽ തടാകം. ഇവിടുത്തെ ശിക്കാര വള്ളങ്ങളിലൂടെയുള്ള യാത്ര ഏറെ ആസ്വാദകരമാണ്. ഷിക്കാര റെയ്ഡു അതിരാവിലെയുള്ള ഫ്ലോട്ടിംഗ് മാർക്കറ്റുമെല്ലാം സഞ്ചാരികളെ കൂടുതൽ ഇവിടേക്ക് ആകർഷിക്കുന്നു.

പലപ്പോഴും അവിടെയെത്തി ഏജൻ്റുമാർ മുഖേനെയാണ് സഞ്ചാരികൾ യാത്ര ബുക്ക് ചെയ്യുന്നത്. ഏറെ നേരം വിലപേശി നമ്മുടെ ബഡ്ജറ്റിനൊത്ത വള്ളം കണ്ടെത്താൻ. എന്നാഷ ഇപ്പോൾ ആപ്പ് വഴി ശ്രീനഗറിലെ ദാൽ തടാകത്തിൽ ശിക്കാര റൈഡുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഊബർ.

ഇന്ത്യയിലെ ആദ്യത്തെ ജലഗതാഗത സേവനം ഊബർ തിങ്കളാഴ്ച ആരംഭിച്ചു. Uber Shikara എന്ന് പേരിട്ടിരിക്കുന്ന ഈ പരിമിതകാല സേവനം ജമ്മു കശ്മീരിലെ ഷിക്കാര ഡ്രൈവർമാർക്ക് അടിസ്ഥാന സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ടൂറിസം അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.