ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് 13 മണിക്കൂറിലധികം കുവൈറ്റ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്. മുംബൈയിൽ നിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യൻ യാത്രക്കാർ ഒടുവിൽ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.
പുലർച്ചെ 4.30 ഓടെയാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസി സംഘം വിമാനം പുറപ്പെടുന്നതുവരെ സ്ഥലത്തുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ കൃത്യമായ താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ആരോപണമുയർന്നു.



