ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ. ഇത് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയായി.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെയാണ് കേജ്‌രിവാളിൻ്റെ പ്രഖ്യാപനം. ഇതിനകം തന്നെ, നിരവധി കോൺഗ്രസ്-ബിജെപി നേതാക്കൾ എഎപിയിലേക്ക് കൂറുമാറിയിട്ടുണ്ട്. നിരവധി പ്രമുഖ കൂറുമാറ്റങ്ങൾ മറ്റു പാർട്ടികളിലും നടന്നിട്ടുണ്ട്.
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് സഖ്യമുണ്ടാകില്ലെന്ന് വാർത്താ സമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി കേജ്രിവാൾ പറഞ്ഞു.



