നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  പദയാത്ര നടത്തുന്നതിനിടെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ഒരാൾ വെള്ളം ഒഴിക്കാൻ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാഭീതിയുടെ പേരിൽ ഡൽഹിയിൽ ബിജെപിയും ആം ആദ്മിയും വീണ്ടും തർക്കം രൂക്ഷമാകുകയാണ്. ശനിയാഴ്ച   വൈകുന്നേരം ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം.

ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെ ഒരാൾ കേജ്രിവാളിൻ്റെ അടുത്തെത്തുകയും വെള്ളമാണെന്ന് കരുതപ്പെടുന്ന ഒരു ദ്രാവകം അദ്ദേഹത്തിന് നേരെ ഒഴിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു.

കേജ്‌രിവാളിനൊപ്പം ഉണ്ടായിരുന്ന പോലീസും എഎപി അനുഭാവികളും ഉടൻ ഇയാളെ പിടികൂടി. പാർട്ടി പ്രവർത്തകരിൽ ചിലർ ഇയാളെ മർദിക്കുന്ന സാഹചരയവും ഉണ്ടായി. സംഭവത്തിൽ അശോക് ഝാ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.