ഹൂസ്റ്റൺ: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ പ്രമുഖ സംഘടനയായ ഇൻഡോ – അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ.മാത്യു വൈരമൺ (ചെയർമാൻ), തോമസ് ഓലിയംകുന്നേൽ (വൈസ് ചെയർമാൻ), ജയിംസ് ചാക്കോ മുട്ടുങ്കൽ (പ്രസിഡന്റ്), സുരേന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), റീന വർഗീസ് (സെക്രട്ടറി), മാമ്മൻ ജോർജ് (ജോയിന്റ് സെക്രട്ടറി),
രാജൻ ജോർജ് (പിആർഒ), ബോബി ജോസഫ് (കമ്യൂണിറ്റി റിലേഷൻസ് ചെയർമാൻ), മാത്യു വർഗീസ് (ട്രഷറർ), ഷിജോ ജോയി (ഐടി & സോഷ്യൽ മീഡിയ ചെയർമാൻ), നെവിൻ മാത്യു (യൂത്ത് കോഓർഡിനേറ്റർ).



