ആലപ്പുഴയിൽ(Alappuzha) സിപിഎം നേതാവ്(CPM leader) പാർട്ടി വിട്ട് ബിജെപിയിൽ(BJP) ചേർന്നു. ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചു. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്റെ കൂടുമാറ്റം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കൊച്ചിയിലെ യോഗത്തിൽ വിട്ടു നിന്ന മുതിർന്ന ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭ സുരന്ദ്രൻ അടക്കമുള്ള നേതാക്കളും സ്വീകരണ യോഗത്തിനെത്തി.
ആലപ്പുഴയിൽ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നും ബിപിന്റെ ബിജെപി പ്രവേശനം ചൂണ്ടിക്കാട്ടി സുരേന്ദ്രൻ പരിഹസിച്ചു.



