അടുത്ത വർഷം ആദ്യം ചാമ്ബ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) സ്ഥിരീകരിച്ചു.
ചാമ്ബ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോള് ബോർഡ് (ബിസിസിഐ) നേരത്തെ അറിയിച്ചതിന് പിന്നാലെ വിഷയം പരിഗണിക്കുന്ന പ്രധാന ഐസിസി മീറ്റിന് മുന്നോടിയായാണ് എംഇഎയുടെ പ്രതികരണം.
ഭീകരതയും സ്പോർട്സും ഒരുമിച്ച് പോകാനാകില്ലെന്ന നിലപാടാണ്ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ബിസിസിഐയുക്കുമുള്ളത്. ഐസിസി മത്സരത്തിനായി ടീം ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് ഒരു മാധ്യമപ്രവർത്തകനെ അഭിസംബോധന ചെയ്തുകൊണ്ട് എംഇഎ വക്താവ് രണ്‍ധീർ ജയ്സ്വാളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.



