ശബരിമല തീർത്ഥാടന കാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള വരുമാനത്തിൽ വൻ വർധനവെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 471201536 രൂപയായിരുന്നു. ഇത്തവണത്തേത് 630114111 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ 158912575 കോടിയുടെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.