കിഴക്കൻ ലക്കാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) സെെന്യത്തിൻ്റെ സാനിധ്യം കുറച്ച ശേഷം മന്ത്രിതലത്തിൽ നടക്കുന്ന ആദ്യ ആശയവിനിമയത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തയാഴ്ച ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്‌സ് പ്ലസ് (എഡിഎംഎം-പ്ലസ്) സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച.
ഈ മാസം ആദ്യം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും സംഘർഷ പോയിൻ്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഗാൽവാൻ താഴ്‌വരയിൽ 2020-ലെ ഏറ്റുമുട്ടൽ മുതൽ പുകയുന്ന പിരിമുറുക്കം നിയന്ത്രിക്കാൻ പ്രതിവാര കോർഡിനേറ്റഡ് പട്രോളിംഗിന് ഇരുപക്ഷവും സമ്മതിച്ചു.
2020 ജൂണിൽ ഗാൽവാനിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലിനെത്തുടർന്ന് ആരംഭിച്ച നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതിൽ ഒരു വഴിത്തിരിവായി LAC യിൽ പട്രോളിംഗ് സംബന്ധിച്ച് ചൈനയുമായി കരാറിലെത്തിയതായി ഒക്ടോബർ 21 ന് ഇന്ത്യ പ്രഖ്യാപിച്ചു.



