ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വെച്ച് ഓങ്കോളജിസ്റ്റിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ വളരെ ശാന്തനായി നടന്നു,പോകുന്നതിൻ്രെ ദൃശ്യങ്ങൾ വൈറഞ. ബുധനാഴ്ച നടന്ന സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആക്രമിക്കപ്പെട്ട ഡോക്ടർ ബാലാജി ജഗന്നാഥൻ്റെ മുൻ രോഗികളിൽ ഒരാളുടെ മകനാണ് യുവാവ്. 

കുറ്റകൃത്യത്തിന് ശേഷം പ്രതി വിഘ്നേഷ് രഹസ്യമായി കത്തി പുറത്തെടുക്കുന്നതും തുടയ്ക്കുന്നതും വലതുവശത്തേക്ക് മറയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. എന്നിട്ട് ശാന്തനായി നടന്ന് കത്തി വലിച്ചെറിയുന്നു.

തുടർന്ന് വിഘ്‌നേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. സൈദാപേട്ട കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.