കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നത്. എരുമേലിയില്‍ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണല്‍ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികളും ഭവനനിര്‍മാണ ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.

മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. താല്‍ക്കാലിക ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ഭക്ഷണശാലകള്‍, റിഫ്രഷ്മെന്റ് സെന്റര്‍, കഫെറ്റീരിയ, ടോയ്ലറ്റ് എന്നിവയും മൂന്നാംഘട്ടത്തില്‍ ഗസ്റ്റ് ഹൗസ്, കോട്ടേജുകള്‍, ഡോര്‍മെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.