ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ അവസരമൊരുങ്ങുന്നു.
വിർച്വൽ ക്യൂ ബുക്ക് ചെയ്യാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി ബസ് സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം തയാറായി.
കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സൈറ്റിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെ ശബരിമല അവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.



