ജേര്‍ണലിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിച്ചത് എങ്കിലും ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ്. അതിലും വലിയ പ്രയാസമാണ് പൃഥ്വിരാജിനെ പോലൊരാളെ ഹാന്റില്‍ ചെയ്യുക എന്നാണ് അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെന്ന് വയ്ക്കുന്നതാണ് സുപ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റ്.

സുപ്രിയയോ പൃഥ്വിരാജോ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ എന്ത് പങ്കുവച്ചാലും ആരാധകര്‍ക്ക് അത് ഘോഷമാണ്. ആ ആഘോഷത്തിലേക്കാണ് ഈ പുതിയ പോസ്റ്റും കടക്കുന്നത്. രാജുവിനൊപ്പമുള്ള അതി മനോഹരമായ ചിത്രവും, ഒറ്റയ്ക്കുള്ള ഏതാനും ചിത്രങ്ങളുമാണ് സുപ്രിയ ഏറ്റവുമൊടുവില്‍ പങ്കുവച്ചത്. ഈ ഫോട്ടോ എടുക്കാന്‍ താന്‍ എത്ര ബുദ്ധിമുട്ടി എന്നും സുപ്രിയ പറയുന്നുണ്ട്.

‘ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കില്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കണം’ എന്നാണ് സുപ്രിയ പറയുന്നത്. ഇത് സുപ്രിയയുടെ മാത്രം പ്രശ്‌നമല്ല, എല്ലാ ഭാര്യമാരുടെയും അവസ്ഥയാണെന്ന് കമന്റില്‍ ആരാധകര്‍ പറയുന്നു. നിര്‍ബന്ധിച്ച് എടുത്ത ഫോട്ടോ ആണെങ്കിലും ഭംഗിയായിട്ടുണ്ട്, പ്രത്യേകിച്ചും രാജുവിന്റെ ചിരി എന്നാണ് പ്രേക്ഷകാഭിപ്രായം

കഴിഞ്ഞ ദിവസമായിരുന്നു അമ്മ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷം. കുടുംബത്തോടൊപ്പം അത് ആഘോഷിച്ച ചിത്രങ്ങള്‍ അന്ന് സുപ്രിയയും പൃഥ്വിരാജും ഇന്ദ്രജിത്തും പൂര്‍ണിമയും എല്ലാം പങ്കുവച്ചിരുന്നു. അന്നേ ദിവസം തന്നെ എടുത്ത കപ്പിള്‍ ഫോട്ടോ ആണ് ഇത് എന്ന് ഇരുവരുടെയും ഡ്രസ്സിങിലൂടെ തന്നെ വ്യക്തം. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിലാണ് സുപ്രിയ, സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും, വെള്ള മുട്ടുമാണ് രാജുവിന്റെ വേഷം. നിങ്ങള്‍ രണ്ടാലും മേഡ് ഫോര്‍ ഈച്ച് അദര്‍ ആണെന്ന് ആരാധകര്‍ പറയുന്നുയ.

നിലവില്‍ ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എല്‍ ടും എമ്പുരാന്റെ ഷൂട്ടിങിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ ഇത്തവണ വേള്‍ഡ് വൈഡ് ആയിട്ടാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ അബ്രഹാം ഖുറേഷിയായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അടക്കം വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം 2025 മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.