ബംഗളൂരുവിൽ നിന്നുള്ള 35 കാരിയായ യോഗാ അദ്ധ്യാപിക മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. ഭാഗ്യംകൊണ്ടല്ല, മറിച്ച് തൻ്റെ ആത്മധൈര്യവും ബുദ്ധിയുമാണ് അവരുടെ ജീവൻ നിലനിർത്താൻ സഹായിച്ചത്. നാല് വാടക കൊലയാളികൾ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കു. മരണത്തിൽ നിന്ന് അർച്ചന രക്ഷപെട്ടത് മുടിനാരിഴയ്ക്കാണ്. 

ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്, തട്ടിക്കൊണ്ടുപോയവർ മരിച്ചെന്ന് കരുതി ആഴം കുറഞ്ഞ കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഭർത്താവിൻ്റെ സുഹൃത്തായ സന്തോഷുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് ഇവർ ആക്രമിക്കപ്പെട്ടതെന്ന് ചിക്കബെല്ലാപൂർ ജില്ലാ പോലീസ് പറഞ്ഞു. സന്തോഷിൻ്റെ ഭാര്യ ബിന്ദുവിന് ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അർച്ചനയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.