കഴിഞ്ഞ ഒരു മാസത്തിനിടെ 4,400 ലധികം മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ഇസ്രായേലിനുനേരെ ഹിസ്ബുള്ള തൊടുത്തുവിട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്്). 

കഴിഞ്ഞ മാസം മൂവായിരത്തിലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കി. 2,500 ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും (ആര്‍പിജി) കണ്ടെത്തി തകര്‍ത്തതായും ഐഡിഎഫ് വ്യക്തമാക്കി. യുദ്ധത്തിന്റെ തുടക്കം മുതല്‍ 1500-ലധികം ഹിസ്ബുള്ള ഭീകരരെ ഇല്ലാതാക്കിയെന്നും ഐഡിഎഫ് അറിയിച്ചു.

ലെബനനിലെ ഒരു വീട്ടില്‍ നിന്ന് അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രതിമയും നാസി ചിഹ്നങ്ങളും കണ്ടെത്തിയതായി ഐഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യാദൃശ്ചികമല്ലെന്നും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനാണ് ഹിസ്ബുള്ള എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ഐഡിഎഫ് ചൂണ്ടിക്കാട്ടി.

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ ഏഴ് ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഐഡിഎഫ് അറിയിച്ചിരുന്നു.ഹിസ്ബുള്ളയുടെ മാരകമായ ആക്രമണങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.