സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ ഒരു ജില്ലയിലും അലർട്ടുകൾ നൽകിയിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ ശമിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. അതേ സമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്നും നാളെയും മുന്നറിയിപ്പില്ല; ഇടിമിന്നൽ ജാഗ്രത



