21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലും അതിനു ശേഷം നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനവും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്.
ഞങ്ങള്‍ പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എം.എല്‍.എയായ പി. വി അൻവറും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ അന്നേ വർഷങ്ങള്‍ക്ക് മുൻപെ പറഞ്ഞിരുന്നു. അതു തന്നെയാണ് അൻവർ ഇപ്പോള്‍ പറയുന്നത്.
അൻവറിനെ പിൻതുണയ്ക്കുന്നത് ഞങ്ങള്‍ക്കെതിരെ നേരത്തെ അക്രമം നടത്തിയ സി.പി.എംസൈബർ ഹാൻഡിലുകളാണ് അവരുടെയും പാർട്ടി പ്രവർത്തകരുടെയും പിൻതുണ അൻവറിനുണ്ട്. നിയമസഭയില്‍ അൻവർ എവിടെ ഇരിക്കുമെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല സ്വതന്ത്ര എം.എല്‍ എ മാർ ഇരിക്കേണ്ടിടത്ത് അൻവർ ഇരിക്കും.
പ്രതിപക്ഷ നിരയില്‍ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണ്. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്. പൊലിസ് കസ്റ്റഡിയിലെടുത്തവരെയാണ് രക്ഷാപ്രവർത്തനത്തിൻ്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ തല്ലിച്ചതച്ചത്.
ഇവരെ കുറ്റവിമുക്തരാക്കി ക്ളീൻ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. ഇതാരും അംഗീകരിക്കില്ല. ഈ നാട്ടില്‍ നിയമസംവിധാനമൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടുന്നില്ല.
പൊലിസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പവർ ഗ്രൂപ്പ് എഴുതി നല്‍കുന്നത് അതേപടി ചെയ്യുന്ന അടിമ കൂട്ടമായി മാറി കഴിഞ്ഞു. നീതിന്യായ വ്യവസ്ഥ തകർത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. ഡോ. എം.കെ മുനീറിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് ഉയർത്തിയ സ്വർണക്കടത്ത് ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



