പ്രായം 30 കഴിയുന്നത് മുതല്‍ ശരീരത്തില്‍ ചുളിവുകളുടേയും പാടുകളുടേയും തുടക്കമായി. എന്നാല്‍ അടുക്കളയിലെ കാപ്പിയെ തന്നെ കൂട്ടു പിടിച്ച് ഈ ചുളിവുകള്‍ ഇല്ലാതാക്കാം.
കുറച്ചധികം കാപ്പി കുടിച്ചാല്‍ ചുളിവുകള്‍ മാറുന്നതിന് നല്ലതാണെന്നാണ് പറയുന്നത്. ജേണല്‍ ഓഫ് കോസ്‌മെറ്റിക്ക് ഡെര്‍റ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദിവസവും മൂന്നുമുതല്‍ അഞ്ച് കപ്പ് കാപ്പി കുടിക്കുന്നത് ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. കാപ്പിയിലുള്ള പോളിഫിനോള്‍സ് ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുമെന്നും ചുളിവുകള്‍ ഉണ്ടാകുന്നത് വൈകിപ്പിക്കുമെന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കട്ടന്‍കാപ്പിക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളൊ ആശുപത്രിയിലെ സീനിയര്‍ ഡെര്‍മറ്റോളജിസ്റ്റായ ഡോ. ഡി എം മഹാജന്‍ പറയുന്നത്.
കാപ്പിയും പ്രായവും തമ്മിലുള്ള ബന്ധത്തിന്റെ ശാസ്ത്രം:
കാപ്പിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രത്യേകിച്ചും ക്ലോറോജെനിക്ക് ആസിഡുപോലുള്ള പോളിഫിനോള്‍സ്. ഇത് കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയെ തടയുകയും അകാല വാര്‍ധക്യത്തിലേക്ക് നയിക്കുന്ന ഫ്രി റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു. കഫീനിന്റെ സാന്നിധ്യം രക്തയോട്ടം മികച്ചതാക്കുകയും ചെയ്യും. യുവി റേഡിയേഷനില്‍ നിന്നുപോലും ചര്‍മ്മത്തെ ചെറുക്കാന്‍ കാപ്പിക്ക് കഴിയുമെന്നും പഠനങ്ങളുണ്ട്.
ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കണം?
കാപ്പിയിലെ മികച്ച എഫക്ട് ലഭിക്കണമെങ്കില്‍ മൂന്നുമുതല്‍ അഞ്ച് കപ്പുവരെ ഒരു ദിവസം കുടിക്കാമെന്നാണ് പറയുന്നത്. ഇതില്‍ ചര്‍മ്മത്തെ നല്ല ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന കാര്യങ്ങളുണ്ട്. ചര്‍മ്മത്തിന് ഏറ്റവും മികച്ചത് പകരുന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.
എന്നാല്‍, ഓരോ വ്യക്തികള്‍ക്കും എത്രത്തോളം കഫീന്‍ കഴിക്കാമെന്ന കാര്യം പരിഗണിക്കേണ്ടതാണ്. പരമാവധി ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ലഭിക്കുന്നതിനായി പഴകിയതല്ലാത്ത കാപ്പിപ്പൊടി ഉപയോഗിക്കുക. സംഭവം ഇങ്ങനെയാണെങ്കിലും ഇത്രയധികം കാപ്പി കുടിക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നത് നല്ലതായിരിക്കില്ല.



