ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയായി അതിഷി എത്തിയേക്കും. രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രിക്കായുള്ള തിരച്ചിലിലാണ് എഎപി. ഇപ്പോൾ അരവിന്ദ് കേജ്രിവാൾ അതിഷിയുടെ പേര് മുഖ്യമന്ത്രി സ്ഛാനത്തേയ്ക്ക് പ്രഖ്യാപിച്ചതായാണ് സൂചന. 

ലഫ്റ്റനൻ്റ് ഗവർണറുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് അരവിന്ദ് കെജ്‌രിവാൾ വൈകുന്നേരം 4:30 ന് രാജിവെക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മദ്യനയ കേസിൽ ജാമ്യം ലഭിച്ച കെജ്‌രിവാൾ, രണ്ട് ദിവസത്തിനുള്ളിൽ രാജിവെക്കുമെന്ന് സെപ്റ്റംബർ 15 ന് പ്രഖ്യാപിച്ചത് ദില്ലിയിലെ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. കെജ്‌രിവാളിൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി എഎപി എംഎൽഎമാരുടെ നിർണായക യോഗം രാവിലെ 11.30ന് കെജ്‌രിവാളിൻ്റെ വസതിയിൽ ചേരും.

ഡൽഹി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്‌ലോട്ട് എന്നിവരാണ് അടുത്ത ഡൽഹി മുഖ്യമന്ത്രിയാകാനുള്ള മുൻനിരയിലുള്ളവർ . മദ്യനയ കേസിൽ ജാമ്യത്തിലിറങ്ങിയ മനീഷ് സിസോദിയയെ കെജ്‌രിവാൾ തള്ളിക്കളഞ്ഞു.