കൊല്ലം മൈനാഗപ്പള്ളി(Mynagappally) ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി(scooter passenger) മരിച്ച സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. ഇയാളും സംഭവ സമയം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇത് സ്ഥിരീകരിക്കുന്ന വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
അപകടത്തിന് പിന്നാലെ കാര് മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും.
ഇരുവരും ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി പറഞ്ഞു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പൊലീസ് ശേഖരിച്ചത്.



