ന്യൂയോർക്ക്: ബ്രോങ്ക്സിൽ റവ.ഫാ.ഡോ. ബെനഡിക്ട് പോൾ (ബെന്നച്ചൻ – 73) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളം ന്യൂയോർക്ക് സിറ്റി ബോർഡ് എഡ്യൂക്കേഷനിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
ഇക്കാലയളവിൽ തന്നെ ബ്രോങ്ക്സിലെ സെന്റ് മൈക്കൾ ദ ആർക് ഏഞ്ചൽ റോമൻ കാത്തലിക് പള്ളിയിടവകയിലെ പരോക്കിയൽ വികാരിയായി സേവനം ചെയ്യുകയായിരുന്നു. കൊല്ലം കല്ലട സ്വദേശിയാണ്.
സഹോദരങ്ങൾ: സി. അന്റോണിറ്റ മേരി, മേരി വില്യംസ്, സി. വെർജിൽ മേരി, ജോൺ പോൾ, പരേതയായ യേശുദാസി വിൽസൺ, ആന്റണി പോൾ (ന്യൂയോർക്ക്).
ദീർഘകാലം അദ്ദേഹം ഇന്ത്യ കാത്തലിക് അസോസിയേഷന്റെയും ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെയും അഭ്യുദയകാംക്ഷിയും പ്രവർത്തകനുമായിരുന്നു.
വെള്ളിയാഴ്ച ഫാ. ബെൻ സേവനം ചെയ്ത സെന്റ് മൈക്കിൾ ദ ആർക് ഏഞ്ചൽ റോമൻ കാത്തലിക് പള്ളിയിൽ (765 Co-op City Boulevard, Bronx, NY 10475) രാവിലെ 12 മുതൽ പ്രാർഥനയും 12.30 മുതൽ 6.30 വരെ പൊതുദർശനവും ഏഴിന് ദിവ്യബലിയും നടക്കും.
ശനിയാഴ്ച എട്ടു മുതൽ ഒമ്പതുവരെ പൊതുസന്ദർശനത്തിനു സൗകര്യമുണ്ടായിരിക്കും. തുടർന്ന് പത്തിന് സംസ്കാര ദിവ്യബലി അർപ്പിക്കപ്പെടും.
വിവരങ്ങൾക്ക്: ജിജോ വിൽസൺ (914 356 2660) അല്ലെങ്കിൽ ആന്റണി പോൾ (347 740 6546).



