കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം പൂർത്തിയാക്കും. മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്നു തീരുമാനം വന്നിട്ടില്ല.
ഭരണഘടനാ പ്രകാരം ഗവർണർക്ക് അഞ്ചുവർഷം എന്ന കൃത്യമായ കാലാവധിയില്ല. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തൽ സ്ഥാനത്ത് തുടരാം. പി.സദാശിവം അഞ്ചുവർഷം തികച്ചപ്പോൾ തന്നെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൻ്റെ ഗവർണറായി നിയമിച്ചിരുന്നു. 2014ൽ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ കേരള ഗവർണർ സ്ഥാനത്ത് ആറുമാസം തികയ്ക്കാതെ മുൻ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിന് ഒഴിയേണ്ടിവന്നു.
രണ്ടാഴ്ച മുൻപു ഡൽഹിയിൽ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയപ്പോഴും സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട
സൂചനകളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.



