ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണെന്നും അമ്മയിലെ  ചിലർ എതിർത്തുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഹേമ റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താം എന്ന് ഫെഫ്ക റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തീരുമാനിച്ചതെന്നും  ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഉണ്ണികൃഷ്ണൻ.

റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അമ്മ ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു. പിന്നാലെ സംയുക്തമായ മാധ്യമങ്ങളെ കാണാം എന്ന അഭിപ്രായം വന്നു.അമ്മ പ്രസിഡന്‍റ് മോഹൻലാലും മമ്മൂട്ടിയും അതിനെ അനുകൂലിച്ചു. എന്നാൽ, താരങ്ങൾ  ഉൾപ്പെടെ പലരും എതിർത്തു.എന്നാൽ, അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.