റിലയൻസ് ഇൻഡസ്ട്രീസ് അടുത്തിടെയാണ് അതിൻ്റെ 47-ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചത്. ചടങ്ങിനിടെ, ഉപയോക്താക്കൾക്കുള്ള ജിയോ എഐ-ക്ലൗഡ് വെൽക്കം ഓഫറിൻ്റെ പ്രഖ്യാപനത്തിനൊപ്പം ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചുള്ള കമ്പനിയുടെ ഭാവി പദ്ധതികൾ ചെയർമാൻ മുകേഷ് അംബാനി പങ്കിട്ടിരുന്നു.
ഈ സംരംഭത്തിന് കീഴിൽ, ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. റിലയൻസിൻ്റെ “എവിടെയും എല്ലാവർക്കും AI” എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതിയുടെ പ്രവർത്തനം.
ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ ഈ വർഷം ദീപാവലിയോട് അനുബന്ധിച്ചാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോക്താക്കൾക്ക് കരുത്തുറ്റതും ചെലവ് കുറഞ്ഞതുമായ ക്ലൗഡ് സ്റ്റോറേജ് സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നു.



