രേണുക സ്വാമി കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമ താരം ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. ബെല്ലാരി ജില്ലാ ജയിലിലേക്കാണ് ദര്‍ശനെ മാറ്റുന്നത്. ഗുണ്ടാ നേതാക്കള്‍ക്കൊപ്പം പുകവലിയും ചായയുമായി ജയില്‍ വളപ്പില്‍ ഇരിക്കുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. ഇതുകൂടാതെ ദര്ശന് ജയിലില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.