എഡ്മിന്റൻ: ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷന്റെ(നമഹ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 15ന് എഡ്മണ്ടനിലെ ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു.
രാവിലെ 10ന് അത്തപൂക്കളത്തോടു കൂടി പരിപാടികൾ ആരംഭിക്കും. മവേലി വരവ്, നമഹ മാതൃസമിതി ഒരുക്കുന്ന തിരുവാതിരക്കളി, ശിങ്കാരിമേളം, പുലിക്കളി, വടംവലി, കുട്ടികളുടെ കലാകായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും.
കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. പരിപാടികളിൽ പങ്കെടുക്കാനായി എഡ്മണ്ടനിലെ മുഴുവൻ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
നമഹ ബോർഡ് മെമ്പർ റിമ പ്രകാശ്, പ്രോഗ്രാം കോഓർഡിനേറ്ററും സെക്രട്ടറിയുമായ അജയപിള്ള, പ്രഡിഡന്റ് രവി മങ്ങാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.



