കോട്ടയം നഗരമധ്യത്തിൽ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു.
ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരത്തിലെ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്കുമാർ നായിക്കിനെയും അറസ്റ്റ് ചെയ്യുന്നത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നായിരുന്നു അറസ്റ്റ് ചെയ്ത്.



