മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് ഉത്തർപ്രദേശിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കൂടുതൽ സമയം വീഡിയോ ഗെയിം കളിച്ചതിന് മാതാപിതാക്കൾ ശകാരിച്ചതിൽ പ്രകോപിതനായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ആനന്ദ് കിഷോർ അമ്മ പഠിക്കാന പറഞ്ഞിട്ടും അതിനെ അവഗണിച്ച് ഫ്രീ ഫയർ ഗെയിം കളിച്ച് സമയം പാഴാക്കി. ഇതിൽ പ്രകോപിതനായ അമ്മ അവനെ ശകാരിക്കുകയും വീഡിയോ ഗെയിം കളിക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

അമ്മയുടെ ശകാരത്തിൽ മനംനൊന്ത ആനന്ദ് വീട്ടിൽ തൂങ്ങിമരിച്ചു. അൽപസമയം കഴിഞ്ഞ് അമ്മ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ മകനെ കണ്ടെത്തിയത്.