മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജൻ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. 

സുധാകരനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നും സർക്കാർ അപ്പീലില്‍ പറയുന്നു.