അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുല്‍ നിക്ഷേപകരുടെ സമ്ബാദ്യം നഷ്ടമായാല്‍ ആരാണ് ഉത്തരവാദി? എന്ന ചോദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കി.
പുതിയ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുല്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചു. അദാനിയെ നരേന്ദ്ര മോദിയുടെ രാജ്യത്തെ സംവിധാനങ്ങളും വഴിവിട്ട് സഹായിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാൻ രാഹുല്‍ ഗാന്ധിക്ക് റിപ്പോർട്ട് ഹിൻഡൻബെർഗ് ആയുധമാകുകയാണ്.



