ഫോള്‍ഡബിള്‍ രംഗത്തേക്ക് കടക്കാനൊരുങ്ങി ടെക്ക് ഭീമൻ ആപ്പിള്‍. വരും വർഷങ്ങളില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഡിവൈസുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.
ആപ്പിള്‍ ഒരു ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ നിർമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജിഎസ്‌എം അരിന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഐഫോണിനൊപ്പം ഒരു 18.8 ഇഞ്ച് ഫോള്‍ഡബിള്‍ ഇന്റേണല്‍ ഡിസ്പ്ലേയുള്ള ഐപാഡ്/മാക്ബുക്ക് ഹൈബ്രിഡ് ഡിവൈസും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
ഫോള്‍ഡബിള്‍ ഐഫോണിന് മുമ്ബ് ഈ ഹൈബ്രിഡ് ഡിവൈസാണ് പുറത്തിറക്കുകയെന്ന് ആപ്പിള്‍ അനലിസ്റ്റായ ജെഫ് പു പറയുന്നു. 2026 രണ്ടാംപാദത്തില്‍ ഇത് പുറത്തിറക്കിയേക്കും. എങ്കിലും ഇത് 2026 അവസാനത്തോടെയാകും വിപണിയിലെത്തുക. ഐഫോണ്‍ 18 സീരീസുകള്‍ക്കൊപ്പം ആയിരിക്കും ഹൈബ്രിഡ് ഡിവൈസ് അവതരിപ്പിക്കുക.
എന്തായാലും ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണുകളുമായി ബന്ധപ്പെട്ട് സമാനമായ അഭ്യൂഹങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളിൽ ഭൂരിഭാഗവും ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകളിലാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.