ദേശീയ പാതയിൽ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയിൽ പോലീസ് തേർവാഴ്ച. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിൻ്റെ കതക് ചവിട്ടി പൊളിച്ച്  പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയത് വിവാദത്തിലേക്ക്. 

യൂത്ത് കോൺഗ്രസ്‌ നോർത്ത് മണ്ഡലം പ്രസിഡൻ്റ്  റിയാസ് മുണ്ടകത്തിലിൻ്റെ വീടിൻ്റെ കതക് പൊളിച്ച നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാർ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയുണ്ട്. 

പോലീസ് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ റിയാസ് വീട്ടിലുണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസിൻ്റെ ഉയരപ്പാത സമര പന്തലിൽ നടന്ന പൊലീസ് അതിക്രമത്തിൻ്റെ തുടർച്ചയായിട്ടാണ് സംഭവം അരങ്ങേറിയത്. ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പുലർച്ചെ അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.