വിരമിച്ച ഗോൾക്കീപ്പർ പി.ആർ. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയർ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക് എന്നാണ് ശ്രീജേഷിനെ പരിശീലകനായി പ്രഖ്യാപിച്ചുള്ള സാമൂഹിക മാധ്യമ പോസ്റ്റിൽ നൽകിയ വരികൾ.
ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് ആണ് ശ്രീജേഷിനെ പ്രഖ്യാപിച്ചത്. പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതിനു പിന്നാലെയാണ് പ്രഖ്യാപനം.



