ഹൂസ്റ്റൺ: ഹൂസ്റ്റണിൽ തോക്കുമായി കളിക്കുന്നതിനിടെ 17, 11 വയസുകാരായ സഹോദരന്മാർ മരിച്ചു. 17 വയസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് 11 വയസുകാരൻ മരിച്ചത്.
ഇതിൽ മനംനൊന്ത 17 വയസുകാരൻ പിന്നാലെ ജീവൻ ഒടുക്കുകയായിരുന്നു. വടക്കുകിഴക്കൻ ഹൂസ്റ്റണിലെ ഹാർഡി സെന്റ് സമീപമുള്ള ആർട്ടോ സെന്റ് എന്ന സ്ഥലത്താണ് സംഭവം.
സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കൾ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു. കുട്ടികളുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു.



