ഡി​ട്രോ​യി​റ്റ്: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ ചൊ​വാ​ഴ്ച (ഓഗ​സ്റ്റ് 13) സം​ഘ​ടി​പ്പി​ക്കു​ന്ന 535-ാമ​ത് സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മോ​ർ ഫി​ലോ​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ല്‍​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ല്ലാ ആ​ഴ്ച​യി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ന്പ​തി​നാ​ണ്(​ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലെെ​ൻ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ന​ൽ​കും. ഓ​ഗ​സ്റ്റ് 13 ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ​ലൈ​നി​ൽ ഫി​ലോ​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.