ഐഡഹോ: പിറന്നാൾ ആഘോഷത്തിനിടെ തിങ്കളാഴ്ച രാത്രി ഐഡഹോയിലെ വീട്ടിൽ നിന്നും കാണാതായ അഞ്ച് വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും അര മൈൽ അകലെയുള്ള ഒരു കനാലിലാണ് ഓട്ടിസം ബാധിച്ച മാത്യു ഗ്ലിനിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 5.45 ഓടെയാണ് മാത്യുവിനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബോയ്സ് പൊലീസ്, ബോയ്സ് ഫയർ, ഐഡഹോ മൗണ്ടൻ സെർച്ച് ആൻഡ് റെസ്ക്യൂ എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബോയിസ് പോലീസ് അറിയിച്ചു.



