കാഞ്ചീപുരം: തമിഴ്‌നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവ പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രം. ‘ആടി പെരുക്ക്’ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയാ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
അമ്മൻ ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായാണ് ആടി പെരുക്ക് ഉത്സവം തീരുമാനിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്ററിന്റെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പോസ്റ്റർ നീക്കം ചെയ്യുകയും ചെയ്തു. പോസ്റ്ററിൽ മിയാ ഖലീഫയുടെ ചിത്രം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ബോധപൂർവമായാണോ നടിയുടെ ചിത്രം ക്ഷേത്ര ഉത്സവത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്.



