ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രോട്ടീന്‍, അയണ്‍, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മല്ലി. പതിവായി മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. മല്ലിയിസ വെള്ളം കൊളസ്ട്രോൾ കുറയ്‌ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ചർമത്തിന്റെ ആരോഗ്യത്തിനും മല്ലി സഹായിക്കും. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മല്ലി ചില എൻസൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്‌ക്കും.
മല്ലിയിൽ ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. മല്ലിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
മല്ലി വെള്ളത്തിൽ കലോറി കുറവാണ്. മാത്രമല്ല, ഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്‌ക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ മല്ലിയിലയ്‌ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്‌ക്കാൻ ഇത് സഹായിക്കും. മല്ലിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്‌ക്കുകയും മുഖക്കുരു, എക്‌സിമ തുടങ്ങിയ ചർമ്മപ്രശ്‌നങ്ങൾ തടയുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഹൃദയാരോഗ്യം സംരംക്ഷിക്കാനും ഇത് കുടിക്കുന്നത് ഗുണം ചെയ്യും.



