മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍പ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി 2015-ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയര്‍ത്തിയതോടെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 

മുദ്ര വായ്പ വിഭാഗങ്ങള്‍

ശിശു: 50,000 രൂപ വരെയുള്ള വായ്പ ഈ വിഭാഗത്തില്‍ പെടുന്നു.

കിശോര്‍: 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍

തരുണ്‍: അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള വായ്പകള്‍ പരമാവധി പത്തുലക്ഷം വരെയാണ് മുദ്ര വായ്പാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.